സാധാരണ ചോദ്യങ്ങൾ
Choose question category and scroll down to see the answer:
മറ്റൊരു ചോദ്യമുണ്ടോ? Visit ഐജി സഹായ കേന്ദ്രംസന്ദർശിക്കുക .
അക്കൗണ്ട് വളർച്ചയും എത്തിച്ചേരലും
Q. എന്റെ account reach എങ്ങനെയാണ് മെച്ചപ്പെടുത്തുക? കൂടുതൽ ഫോളോവേർഴ്സിനെ നേടാൻ ഞാൻ എന്തു ചെയ്യണം?
നിങ്ങളുടെ account reach മെച്ചപ്പെടുത്താനും കൂടുതൽ ഫോളോവേർഴ്സിനെ നേടാനുമുള്ള ചില വഴികൾ ഇതാ:
ഇനിയും കൂടുതൽ കാര്യങ്ങൾ അറിയണോ? Instagram-ൽ വളരുന്നതിനെക്കുറിച്ച് നിങ്ങൾക്ക് ഇവിടെനിന്നും കൂടുതലറിയാനാകും.
Q. ഞാൻ തുടർച്ചയായി റീലുകൾ പോസ്റ്റുചെയ്യുന്നു, പക്ഷേ ഇപ്പോഴും ഫോളോവേർഴ്സിന്റെ വളർച്ചയൊന്നും കാണുന്നില്ല, ഞാൻ എന്തുചെയ്യണം?
തുടർച്ചയായി പോസ്റ്റ് ചെയ്ത് കൂടുതൽ പ്രേക്ഷകരിലേക്ക് എത്താൻ നിങ്ങൾ ശരിയായ നീക്കങ്ങൾ നടത്തുന്നത് വളരെ പ്രശംസനീയ, അതിനാൽ അത് തുടരുക! ഫോളോവേഴ്സിന്റെ സ്ഥിരമായ വളർച്ചയ്ക്ക് കാരണമാകുന്നത് എന്താണെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്:
ഇത് നന്നായി മനസ്സിലാക്കാൻ ആഗ്രഹിക്കുന്നുണ്ടോ? Insights-നെക്കുറിച്ച് നിങ്ങൾക്ക് ഇവിടെനിന്നും കൂടുതലറിയാനാകും
Q. എനിക്ക് നല്ല reach കിട്ടുന്നുണ്ടായിരുന്നു. ഇപ്പോൾ എന്റെ reach കുറഞ്ഞു, എന്തുകൊണ്ടാണ് അത് സംഭവിക്കുന്നത്?
കാലാനുസൃതമായി നിങ്ങളുടെ റീച്ചിൽ വ്യത്യാസമുണ്ടാവുക സാധാരണമാണ്. ഇത് കുറച്ച് സമയത്തേക്ക് മാത്രമാണ് സംഭവിക്കുന്നതെങ്കിൽ, വിഷമിക്കേണ്ട കാര്യമൊന്നുമില്ല. ഇതേക്കുറിച്ച് കൂടുതൽ മനസിലാക്കാൻ വേണ്ടി തുടർന്ന് വായിക്കുക.
കൂടുതൽ അറിയണമെന്നുണ്ടോ? അത്തരം കൂടുതൽ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾഇവിടെനിന്നും കണ്ടെത്താം.
Q. വ്യത്യസ്ത തരത്തിലുള്ള content ൽ ഞാൻ പരീക്ഷണം നടത്തേണ്ടതുണ്ടോ?
തീർച്ചയായും! പുതിയ പ്രേക്ഷകരെ കണ്ടെത്താൻ പരീക്ഷണങ്ങൾ നിങ്ങളെ സഹായിക്കുന്നു. പുതിയ കാര്യങ്ങൾ പരീക്ഷിക്കാനും വിജയിക്കാനും റീലുകൾ നിങ്ങൾക്ക് അവസരം നൽകുന്നു.
Q. മുമ്പ് ഒരിക്കൽ വൈറലായ അതേ ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും എന്റെ വീഡിയോ ഇപ്പോൾ വൈറലാകാത്തത് എന്തുകൊണ്ട്?
വൈറലാകുന്നതിന് ഒരു ഫോർമുലയും ഇല്ല, നിങ്ങൾ സ്ഥിരമായി ഗുണനിലവാരമുള്ള ഉള്ളടക്കം സൃഷ്ടിക്കുന്നത് തുടരണം.
Common Account Queries
Q. Instagram-ൽ എനിക്ക് എങ്ങനെ വെരിഫിക്കേഷൻ/ബ്ലൂ ടിക്ക് ലഭിക്കും?
Instagram അക്കൗണ്ടുകൾ വിലയിരുത്തുമ്പോൾ അവ ബ്ലൂ ടിക്ക് ലഭിക്കുന്നതിനുള്ള യോഗ്യത നേടുന്നതിനാവശ്യമായ സ്ഥിരീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് നിർണ്ണയിക്കാൻ നിരവധി ഘടകങ്ങൾ പരിഗണിക്കപ്പെടുന്നു. Instagram-ന്റെ ഉപയോഗ നിബന്ധനകളും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങളും ഉപയോഗിച്ച് up to date ആയി തുടരുന്നതിന് പുറമേ, ഇനിപ്പറയുന്ന സവിശേഷതകൾ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്:
ആധികാരികത: ഒരു യഥാർത്ഥ വ്യക്തിയെയോ രജിസ്റ്റർ ചെയ്ത ബിസിനസ്സിനെയോ സ്ഥാപനത്തെയോ പ്രതിനിധീകരിക്കുന്നതാകണം.
തനിമയുള്ളത്: വ്യക്തിയുടെയോ ബിസിനസ്സിന്റെയോ മാത്രമായ സാന്നിധ്യത്തെ പ്രതിനിധീകരിക്കുക. ഒഴിവാക്കപ്പെട്ടേക്കാം ഒരു വ്യക്തിക്കോ ബിസിനസ്സിനോ ഒരു അക്കൗണ്ട് മാത്രമേ verify ചെയ്യാൻ കഴിയൂ.
പൂർത്തിയാക്കുക: നിങ്ങളുടെ അക്കൗണ്ട് public ആയിരിക്കണം, ഒരു ബയോയും പ്രൊഫൈൽ ഫോട്ടോയും ഉണ്ടായിരിക്കണം, Instagram-ൽ ഒരു ബ്ലൂ ടിക്ക് ലഭിക്കുന്നതിന് അപേക്ഷിക്കുമ്പോൾ നിങ്ങൾ ആക്ടിവ് ആയിരിക്കണം.
ശ്രദ്ധേയമായത്: നിങ്ങളുടെ അക്കൗണ്ട് അറിയപ്പെടുന്നതോ അല്ലെങ്കിൽ വളരെയധികം തിരയപ്പെട്ട ഒരു വ്യക്തിയെയോ ബ്രാൻഡിനെയോ സ്ഥാപനത്തെയോ പ്രതിനിധീകരിക്കുന്നതുമാകണം. ഒന്നിലധികം വാർത്താ സ്രോതസ്സുകളിൽ പലപ്പോഴും ഫീച്ചർ ചെയ്യുന്ന അവലോകനത്തിൽ ഉപയോഗിക്കും, കൂടാതെ പണമടച്ചതോ സ്പോൺസർ ചെയ്തതോ ആയ മീഡിയ content റിവ്യൂ ചെയ്യപ്പെടാനുള്ള content ആയി Instagram പരിഗണിക്കുന്നില്ല.
ആവശ്യമായ അക്കൗണ്ട് യോഗ്യതാ മാനദണ്ഡങ്ങൾ എല്ലാം നിങ്ങൾ പാലിക്കുന്നുണ്ടെങ്കിൽ, വേരിഫിക്കേഷൻ ബാഡ്ജിനായി നിങ്ങൾക്ക് ഇങ്ങനെ അപേക്ഷിക്കാവുന്നതാണ്:
- വെരിഫൈഡ് ബാഡ്ജ് ലഭിക്കാൻ അഭ്യർത്ഥിക്കുന്ന അക്കൗണ്ടിൽ നിങ്ങൾ ലോഗിൻ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക.
- നിങ്ങളുടെ പ്രൊഫൈലിലേക്ക് പോകാൻ ചുവടെയുള്ള പ്രൊഫൈൽ -ൽ അല്ലെങ്കിൽ പ്രൊഫൈൽ ചിത്രത്തിൽ ടാപ്പ് ചെയ്യുക.
- ‘More Options’ ടാപ്പ് ചെയ്യുക, തുടർന്ന് Settings ടാപ്പ് ചെയ്യുക.
- അക്കൗണ്ട് ടാപ്പ് ചെയ്യുക, തുടർന്ന് റിക്വസ്റ്റ് വേരീഫിക്കേഷൻ ടാപ്പ് ചെയ്യുക.
- നിങ്ങളുടെ മുഴുവൻ പേര് നൽകുകയും ആവശ്യമായ തിരിച്ചറിയൽ രേഖ നൽകുകയും ചെയ്യുക (ഉദാ. സർക്കാർ നൽകിയ ഫോട്ടോ ഐഡി).
- ഓൺ-സ്ക്രീൻ നിർദ്ദേശങ്ങൾ പാലിക്കുക, തുടർന്ന് സബ്മിറ്റ് ടാപ്പ് ചെയ്യുക.
PS ഈ പരിശോധന വിൽപ്പനയ്ക്കുള്ളതല്ല. ഒരു തേർഡ് പാർട്ടി പണമടച്ച് നിങ്ങൾക്ക് instagram വേരീഫിക്കേഷൻ ചെയ്യാൻ കഴിയില്ല.
Q. കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചതിന് എന്റെ അക്കൗണ്ട് ഫ്ലാഗുചെയ്തു, ഞാൻ എന്തുചെയ്യണം?
കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമായ എന്തെങ്കിലും നിങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ടോയെന്നും അത് നിങ്ങളുടെ അക്കൗണ്ട് എടുത്തുകളയുന്നതിലേക്ക് നയിച്ചിട്ടുണ്ടോ എന്നും കണ്ടെത്താനുള്ള ഏറ്റവും നല്ല മാർഗമാണ് അക്കൗണ്ട് സ്റ്റാറ്റസ്. നിങ്ങൾക്ക് ഇത് എങ്ങനെ കാണാമെന്നു നോക്കാം:
- നിങ്ങളുടെ പ്രൊഫൈലിലേക്ക് പോകുന്നതിന് താഴെ വലതുവശത്തുള്ള പ്രൊഫൈലോ പ്രൊഫൈൽ ചിത്രമോ ടാപ്പ് ചെയ്യുക.
- മുകളിൽ വലതുവശത്തുള്ള ‘more options’ ടാപ്പ് ചെയ്യുക, തുടർന്ന് settings ടാപ്പ് ചെയ്യുക.
- അക്കൗണ്ട് ടാപ്പ് ചെയ്യുക, തുടർന്ന് അക്കൗണ്ട് സ്റ്റാറ്റസ് ടാപ്പ് ചെയ്യുക.
ഇവിടെ, നിങ്ങൾക്ക് ഇവ ചെയ്യാനാകും:
- കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമായി നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് നീക്കം ചെയ്ത ഏതെങ്കിലും content (പോസ്റ്റുകൾ, സ്റ്റോറികൾ അല്ലെങ്കിൽ കമന്റുകൾ പോലുള്ളവ) കാണുക, അത് നിങ്ങളുടെ അക്കൗണ്ട് എടുത്തുകളയുന്നതിലേക്ക് നയിച്ചേക്കാം.
- എന്തുകൊണ്ടാണ് നിങ്ങളുടെ content നീക്കം ചെയ്തത് എന്നതിനെക്കുറിച്ച് കൂടുതലറിയുക
- കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ പരിശോധിക്കുക, അവലോകനം ചെയ്യുക
- നിങ്ങളുടെ content നീക്കം ചെയ്യാനുള്ള തീരുമാനത്തിനെതിരെ റിവ്യു അഭ്യർത്ഥിക്കുക.
കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമായതിനാൽ നീക്കം ചെയ്ത content നിങ്ങൾ ആവർത്തിച്ച് പോസ്റ്റുചെയ്യുകയാണെങ്കിൽ, നിങ്ങളുടെ അക്കൗണ്ടിലേക്കുള്ള ആക്സസ് നഷ്ടമായേക്കാം.
Q. എനിക്ക് എന്റെ അക്കൗണ്ട് ആക്സസ് ചെയ്യാൻ കഴിയുന്നില്ല, ഞാൻ എന്തുചെയ്യണം?
ആരെങ്കിലും നിങ്ങളുടെ അക്കൗണ്ടിലേക്ക് ആക്സസ് നേടുകയോ നിങ്ങൾക്ക് ലോഗിൻ ചെയ്യാൻ കഴിയാതെ വരികയോ ചെയ്താൽ, നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമാക്കാൻ നിങ്ങളുടെ ഡെസ്ക്ടോപ്പിലോ മൊബൈൽ ബ്രൗസറിലോ Instagram-ന്റെ സഹായ കേന്ദ്രത്തിൽ ഈ പേജ് സന്ദർശിക്കുക.
നിങ്ങളുടെ അക്കൗണ്ട് ആക്സസ് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, ഇനിപ്പറയുന്ന കാര്യങ്ങൾ ചെയ്യുക:
USERNAME ഉം പാസ്വേഡും ട്രബിൾഷൂട്ടിംഗ് ചെയ്യുക
- നിങ്ങളുടെ പാസ്വേഡ് ഓർമ്മയില്ലെങ്കിൽ, നിങ്ങളുടെ ഇമെയിൽ ID, ഫോൺ നമ്പർ അല്ലെങ്കിൽ Facebook അക്കൗണ്ട് എന്നിവ ഉപയോഗിച്ച് നിങ്ങൾക്ക് അത് പുനഃസജ്ജമാക്കാവുന്നതാണ്
- ലോഗിൻ ചെയ്യുമ്പോൾ ‘get help’ ടാപ്പ് ചെയ്യുക, നിങ്ങൾക്ക് അത് 'ലോഗിൻ' എന്നതിന് താഴെ കണ്ടെത്താം
- നിങ്ങളുടെ USERNAME, ഇമെയിൽ ID അല്ലെങ്കിൽ ഫോൺ നമ്പർ നൽകുക അല്ലെങ്കിൽ ‘login with Facebook’ ടാപ്പ് ചെയ്യുക.
- Next ടാപ്പുചെയ്ത് ഓൺ-സ്ക്രീൻ നിർദ്ദേശങ്ങൾ പാലിക്കുക.
- നിങ്ങളുടെ പാസ്വേഡ് പുനഃസജ്ജമാക്കാൻ സഹായിക്കുന്നതിന് നിങ്ങളുടെ ഇമെയിൽ ID യിലേയ്ക്കോ ഫോൺ നമ്പറിലേക്കോ ഒരു ലിങ്ക് അയയ്ക്കുന്നതാണ്.
പ്രവർത്തനരഹിതമാക്കിയ അക്കൗണ്ട്
നിങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് പ്രവർത്തനരഹിതമാക്കിയിട്ടുണ്ടെങ്കിൽ, നിങ്ങൾ ലോഗിൻ ചെയ്യാൻ ശ്രമിക്കുമ്പോൾ അക്കാര്യം നിങ്ങളോട് പറയുന്ന ഒരു സന്ദേശം നിങ്ങൾ കാണും. കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാത്ത അക്കൗണ്ടുകൾ പ്രവർത്തനരഹിതമാക്കിയേക്കാം. നിങ്ങളുടെ അക്കൗണ്ട് അബദ്ധവശാൽ പ്രവർത്തനരഹിതമാക്കിയെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, ആപ്പ് തുറന്ന് നിങ്ങളുടെ ഉപയോക്തൃനാമവും പാസ്വേഡും നൽകി സ്ക്രീനിലെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് നിങ്ങൾക്ക് ആ തീരുമാനം റിവ്യൂ ചെയ്യാൻ കഴിഞ്ഞേക്കും.
Q. എന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു, ഞാൻ എന്തുചെയ്യണം?
നിങ്ങളുടെ അക്കൗണ്ടിലേക്ക് ആർക്കെങ്കിലും ആക്സസ് ലഭിക്കുകയോ നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യാൻ കഴിയാതിരിക്കുകയോ ചെയ്താൽ, പ്രശ്നം റിപ്പോർട്ടുചെയ്യാനും നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമായി നിലനിർത്താനും നിങ്ങളുടെ ഡെസ്ക്ടോപ്പിലോ മൊബൈൽ ബ്രൗസറിലോ ഈ പേജ്.
Q. എന്റെ അക്കൗണ്ടിൽ ആരോ ആൾമാറാട്ടം നടത്തുന്നു, ഞാൻ എന്തുചെയ്യണം?
Instagram സുരക്ഷയ്ക്ക് പ്രഥമപരിഗണന നല്കുന്നു . നിങ്ങളുടെ ഐഡന്റിറ്റി പകർത്തി ആരെങ്കിലും Instagram അക്കൗണ്ട് സൃഷ്ടിച്ചിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് അത് എളുപ്പത്തിൽ റിപ്പോർട്ടുചെയ്യാനാകും. നിങ്ങൾ നിങ്ങളുടെ Instagram അക്കൗണ്ടിൽ ലോഗിൻ ചെയ്തിട്ടുണ്ടെങ്കിൽ, ആപ്പിൽ നിന്ന് നേരിട്ട് ഇത് റിപ്പോർട്ടുചെയ്യാം. അല്ലെങ്കിൽ നിങ്ങളുടെ അക്കൗണ്ട് എത്രയും പെട്ടെന്ന് സുരക്ഷിതമാക്കാൻ ഡെസ്ക്ടോപ്പിലോ മൊബൈൽ ബ്രൗസറിലോ ഈ സന്ദർശിക്കാവുന്നതാണ്
Q. എന്താണ് Born on Instagram?
Born on Instagram creators നെ കേന്ദ്രീകരിച്ചുള്ള ഒരു പ്ലാറ്റ്ഫോമാണ്, അവിടെ ഒരാൾക്ക് അയാളുടെ creator യാത്ര പഠിക്കാനും create ചെയ്യാനും സമ്പാദിക്കാനും കണ്ടെത്താനും മെച്ചപ്പെടുത്താനുമുള്ള അവസരങ്ങൾ ലഭിക്കും. ഇൻസ്റ്റാഗ്രാമിലെ എല്ലാ സ്രഷ്ടാക്കൾക്കും വേണ്ടിയാണ് ഈ പ്രോഗ്രാം രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിങ്ങളുടെ പശ്ചാത്തലമോ വിഭാഗമോ പിന്തുടരുന്നവരുടെ എണ്ണമോ എന്തുതന്നെയായാലും, Instagram-ആയി ബന്ധപ്പെട്ട് “നിങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താൻ” നിങ്ങളെ സഹായിക്കുന്നതിനുമുള്ള വിവരങ്ങൾ എല്ലാം ഞങ്ങളുടെ പക്കലുണ്ട്. ഇതിൽ ഒരു സ്വയം-പഠന ഇ-ലേണിംഗ് കോഴ്സ്, വിദഗ്ദ്ധരുമായുള്ള തത്സമയ മാസ്റ്റർക്ലാസുകൾ, റീൽ ട്രെൻഡുകളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ, സമ്പാദിക്കാനുള്ള അവസരങ്ങൾ എന്നിവയും instagram -ൽ പുതുതായി എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ നിങ്ങളെ സഹായിക്കുന്നതിന് വേണ്ട വിഭവങ്ങൾ തുടങ്ങിയവയും, അതിലേറെയും ഉൾപ്പെടുന്നു.
Q. എന്താണ് Creator കോഴ്സ്?
ഇന്ത്യയിലെ Creators ന്റെ കമ്മ്യൂണിറ്റിയ്ക്കായി Instagram സൃഷ്ടിച്ച ഇത്തരത്തിലുള്ള ആദ്യ ഓൺലൈൻ വിദ്യാഭ്യാസ കോഴ്സാണ് ക്രിയേറ്റർ കോഴ്സ്. Instagram ഇക്കോസിസ്റ്റം, ലഭ്യമായ ടൂളുകൾ, കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ, പ്ലാറ്റ്ഫോമിൽ തങ്ങളുടെ സാന്നിധ്യം കെട്ടിപ്പടുക്കുന്നതിനുള്ള മികച്ച സമ്പ്രദായങ്ങൾ തുടങ്ങിയവ മനസ്സിലാക്കാൻ creators-നെ സഹായിക്കുന്ന ഒരു സമ്പൂർണ്ണ ഗൈഡാണ് ഇത്. 'LEARN' ടാബ് വഴി ആക്സസ് ചെയ്യാവുന്ന നിരവധി ഹ്രസ്വ മൊഡ്യൂളുകളോടൊപ്പമാണ് ഇത് വിതരണം ചെയ്യുന്നത്. എല്ലാ Creators ഉം അവരുടെ BOI യാത്രയുടെ ആദ്യപടിയായി ഈ കോഴ്സ് പൂർത്തിയാക്കാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു.
Q. ക്രിയേറ്റർ കോഴ്സ് പൂർത്തിയാക്കുന്നതിന്റെ പ്രയോജനങ്ങൾ എന്തൊക്കെയാണ്?
പ്രോഗ്രാമിന്റെ ഭാഗമായ എല്ലാ മൊഡ്യൂളുകളും നിങ്ങൾ കണ്ടുകഴിയുമ്പോൾ ഈ ക്രിയേറ്റർ കോഴ്സ് പൂർത്തിയായതായി കണക്കാക്കുന്നു. അതിനുപുറമെ, ഈ മൊഡ്യൂളുകളുടെ അവസാനത്തിൽ നിങ്ങൾ ഒരു വിലയിരുത്തൽ പരിശോധന പൂർത്തിയാക്കേണ്ടതുണ്ട്. അത് പൂർത്തിയാക്കിയ ശേഷം, നിങ്ങൾക്ക് താഴെപ്പറയുന്നവ ലഭിക്കുന്നതാണ്:
- Born on Instagram ൽ നിന്നുള്ള കോഴ്സ് പൂർത്തിയാക്കിയെന്നുള്ള കത്ത്.
- Instagram-ൽ നിങ്ങളുടെ സാന്നിധ്യം വർദ്ധിപ്പിക്കുന്നതിനുള്ള നുറുങ്ങുകളും തന്ത്രങ്ങളും.
- ട്രെൻഡുകളിൽ പുതിയതെന്താണ്, നിങ്ങളുടെ സർഗ്ഗാത്മകത എങ്ങനെ നിലനിർത്താം തുടങ്ങിയ വിവരങ്ങൾ
- ബ്രാൻഡുകളുമായി പങ്കാളിത്തം നേടാനും ക്യാഷ് റിവാർഡുകൾ നേടാനുമുള്ള അവസരം.
- നിങ്ങളുടെ പ്രൊഫൈലിലേക്ക് 'BOI അംഗീകൃത ക്രിയേറ്റർ' സർട്ടിഫിക്കറ്റ് ചേർത്തുകൊണ്ടുള്ള പുതിയ നാഴികക്കല്ലുകൾ.
Q. പൂർത്തിയാക്കാൻ എത്ര സമയമെടുക്കും?
മുഴുവൻ കോഴ്സും പൂർത്തിയാക്കാൻ ശരാശരി 2 മണിക്കൂറിൽ താഴെയുള്ള സമയം മതിയാകും
Q. കോഴ്സിനായി സൈൻ അപ്പ് ചെയ്യുന്നതിന് എത്ര ചിലവാകും?
ഒന്നുമില്ല! കോഴ്സ് സൗജന്യമാണ് കൂടാതെ Born on Instagram വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാവർക്കും അത് ആക്സസ് ചെയ്യാവുന്നതാണ്.
Q. ഈ ഉള്ളടക്കം ഒന്നിലധികം ഭാഷകളിൽ ലഭ്യമാണോ?
Course ഇപ്പോൾ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ബംഗ്ലാ ഭാഷകളിൽ ലഭ്യമാണ്
Q. ഞാൻ ക്രിയേറ്റർ കോഴ്സ് പൂർത്തിയാക്കി. എന്റെ കോഴ്സ് പൂർത്തീകരണ കത്ത് എങ്ങനെയാണ് ലഭിക്കുക?
നിങ്ങൾ ക്രിയേറ്റർ കോഴ്സ് പൂർത്തിയാക്കിക്കഴിഞ്ഞാൽ, 'Learn' പേജിലേക്ക് പോയി 'View Award' തിരഞ്ഞെടുത്ത് നിങ്ങളുടെ കോഴ്സ് പൂർത്തീകരണ കത്ത് ആക്സസ് ചെയ്യാം. 'മൈ പ്രൊഫൈൽ' എന്നതിന് കീഴിലുള്ള അവാർഡ് വിഭാഗത്തിലും നിങ്ങൾക്ക് നിങ്ങളുടെ സർട്ടിഫിക്കറ്റ് ആക്സസ് ചെയ്യാം. Born on Instagram-ൽ സംഭവിക്കുന്ന എല്ലാ കാര്യങ്ങളിലും നിങ്ങൾ അപ് ടു ഡേറ്റ് ആയി തുടരുന്നുവെന്ന് ഉറപ്പാക്കുക.
Q. എനിക്ക് വെബ്സൈറ്റിൽ ലോഗിൻ ചെയ്യാൻ കഴിയുന്നില്ല, ഞാൻ എന്തുചെയ്യണം?
നിങ്ങൾക്ക് വെബ്സൈറ്റിൽ ലോഗിൻ ചെയ്യാൻ കഴിയുന്നില്ലെങ്കിൽ ഇനിപ്പറയുന്ന കാര്യങ്ങൾ ചെയ്യുക:
1.നിങ്ങളുടെ പാസ്വേർഡ് മറന്നുപോയെങ്കിൽ ഈ link ക്ലിക്കുചെയ്ത് പുതിയൊരെണ്ണം നേടുകയും നിങ്ങളുടെ അക്കൗണ്ടിലേക്ക് ആക്സസ് നേടുകയും ചെയ്യുക.
2.നിങ്ങൾ ഒരു നിഷ്ക്രിയ ഇമെയിൽ ID രജിസ്റ്റർ ചെയ്യുകയോ നിങ്ങളുടെ ഇമെയിൽ വിലാസം മാറ്റുകയോ ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് വെബ്സൈറ്റിലെ പ്രൊഫൈൽ വിഭാഗത്തിലേക്ക് പോയി 'എഡിറ്റ് പ്രൊഫൈൽ' ക്ലിക്കുചെയ്ത് നിങ്ങളുടെ ഇമെയിൽ വിലാസം അപ്ഡേറ്റ് ചെയ്യാം.
Q. ഞാൻ BOI-യിൽ എന്റെ USERNAME മാറ്റുകയാണെങ്കിൽ, അത് Instagram ടീമുമായുള്ള എന്റെ പ്രകടന ചരിത്രത്തെ ബാധിക്കുമോ?
നിങ്ങളുടെ ഉപയോക്തൃനാമം മാറ്റാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അത് BOI ടീമുമായുള്ള നിങ്ങളുടെ പ്രകടന ചരിത്രത്തെ ബാധിക്കില്ലെന്ന് ദയവായി മനസ്സിലാക്കുക
Q. BOI എങ്ങനെയാണ് സ്രഷ്ടാക്കളെ സഹായിക്കുന്നത്?
പ്ലാറ്റ്ഫോമിൽ നിങ്ങളുടെ സാന്നിധ്യം കെട്ടിപ്പടുക്കുന്നതിനും വളരുന്നതിനും ആവശ്യമായതെല്ലാം BOI വാഗ്ദാനം ചെയ്യുന്നു. Instagram-ൽ വിജയിക്കാൻ ആവശ്യമായ എല്ലാ നുറുങ്ങുകളും തന്ത്രങ്ങളും പഠിക്കാൻ ക്രിയേറ്റർ കോഴ്സ് നിങ്ങളെ സഹായിക്കുന്നു.
രസകരമായ റീലുകൾ നിർമ്മിക്കുന്നതിനുള്ള പ്രതിവാര ഓഡിയോ ട്രെൻഡുകളും ജനപ്രിയ ചലഞ്ചുകളും കണ്ടെത്താൻ Create നിങ്ങളെ അനുവദിക്കുന്നു. വരാനിരിക്കുന്ന എല്ലാ മീറ്റിംഗുകളെയും ഇവന്റുകളെയും കുറിച്ച് Discover നിങ്ങളെ അപ്ഡേറ്റ് ചെയ്യുന്നു.
ഒരു BOI സ്രഷ്ടാവ് എന്ന നിലയിൽ, നിങ്ങളുടെ ക്രിയേറ്റർ കോഴ്സ് പൂർത്തിയാക്കിക്കഴിഞ്ഞാൽ നിങ്ങൾക്ക് വിവിധ ബ്രാൻഡ് അവസരങ്ങളുടെ ഭാഗമാകാനും സമ്പാദിക്കാനും കഴിയും! നിങ്ങൾ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ചെയ്യുന്നതിലൂടെ ഇതെല്ലാം നിങ്ങളുടേതാകും!
Q. Instagram-ൽ നിന്ന് എനിക്ക് എങ്ങനെ സമ്മാനങ്ങൾ, Creators ന്റെ മീറ്റ്അപ്പ് ക്ഷണങ്ങൾ, സഹകരണ അവസരങ്ങൾ എന്നിവ ലഭിക്കും?
Born on Instagram (BOI) കമ്മ്യൂണിറ്റി ഇപ്പോൾ 250K+ ശക്തമാണ്!
www.bornoninstagram.com ആണ് എല്ലാ BOI-കളിലും അപ്ഡേറ്റ് ആയി തുടരാനുള്ള ഏറ്റവും നല്ല മാർഗം. പ്രസക്തമായ അവസരങ്ങളെക്കുറിച്ച് ഞങ്ങൾ കമ്മ്യൂണിറ്റിയിലേക്ക് പതിവായി ഇമെയിലുകൾ അയയ്ക്കുന്നു. Born on Instagram സ്രഷ്ടാക്കൾക്ക് ക്രിയേറ്റർ കോഴ്സിൽ നിന്നുള്ള അറിവുകൾ, പ്രതിവാര ട്രെൻഡ് അപ്ഡേറ്റുകൾ, ഓൺലൈൻ-ഓഫ്ലൈൻ ഇവന്റുകൾ, ക്യാഷ് റിവാർഡുകൾ, BOI ഗ്രോ പ്രോഗ്രാം എന്നിവ പോലുള്ള നിരവധി അവസരങ്ങൾ ഉണ്ട്.
ഓരോ creator നും അനുയോജ്യമായ അവസരവുമായി പൊരുത്തപ്പെടുന്നതിന് വിഭാഗം, പിന്തുടരുന്നവരുടെ എണ്ണം, പ്രേക്ഷകരുടെ ഇടപഴകലിന്റെ തോത്, എല്ലാ Instagram ടൂളുകളുടെയും ഫീച്ചറുകളുടെയും ഉപയോഗം, ലൊക്കേഷൻ എന്നിവ പോലുള്ള മാനദണ്ഡങ്ങൾ ഞങ്ങൾ ഉപയോഗിക്കുന്നു
ഒരു Creator എന്ന നിലയിലുള്ള നിങ്ങളുടെ യാത്രയിൽ നിങ്ങൾ എവിടെയായിരുന്നാലും, ഇനിപ്പറയുന്നവ ചെയ്യാൻ ഞങ്ങൾ creators നോട് നിർദ്ദേശിക്കുന്നു:
- വെബ്സൈറ്റ് വഴിയും ഇമെയിലുകൾ വഴിയും ഞങ്ങളുമായി സമ്പർക്കം പുലർത്തുക
- Instagram-ലെ എല്ലാ പുതിയ ഫീച്ചറുകളും അറിയുക
- സ്ഥിരത പുലർത്തുക
രാജ്യമെമ്പാടുമുള്ള ഓരോ പ്രദേശത്തുനിന്നും ചില Creators നെ കാണാനും അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കാനുമുള്ള ഞങ്ങളുടെ ശ്രമമാണ് മെറ്റാ മീറ്റപ്പും ക്രിയേറ്റർ ഡേയും.
Creator Day-യ്ക്കും മീറ്റപ്പ് ക്ഷണങ്ങൾക്കുമായി, Born on Instagram-ൽ Creators എത്രത്തോളം സജീവമാണെന്നും അവർ Creators കോഴ്സ് പൂർത്തിയാക്കിയിട്ടുണ്ടോ ഇല്ലയോ എന്നും ഞങ്ങൾ പ്രത്യേകം നോക്കുന്നു. അതിനുപുറമെ മൊത്തത്തിലുള്ള റീൽ പ്രകടനവും ഞങ്ങൾ വിലയിരുത്തുന്നു. ഓരോ നഗരത്തിലും പരിമിതമായ എണ്ണം creators നെ മാത്രം കണ്ടുമുട്ടാൻ സുരക്ഷാ നിയന്ത്രണങ്ങൾ ഞങ്ങളെ അനുവദിക്കുമ്പോൾ, നിങ്ങളുടെ ശ്രമങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോകുന്നില്ലെന്നും BOI കമ്മ്യൂണിറ്റിയിലെ എല്ലാ Creators മായും ഓഫ്ലൈനിലും ഓൺലൈനിലും സംവദിക്കാൻ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാൻ ഞങ്ങൾ കഠിനമായി പരിശ്രമിക്കുന്നുണ്ടെന്നും ഞങ്ങൾ ഉറപ്പു നൽകുന്നു.
എല്ലാ ദിവസവും ഞങ്ങളെ വിസ്മയിപ്പിക്കുകയും വിനോദിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന ഒരു കമ്മ്യൂണിറ്റിയായ BOI യുടെ ഭാഗമായതിന് നന്ദി.
Q. Born on Instagram നെക്കുറിച്ച് പങ്കിടാൻ എന്തെങ്കിലും ചിന്തകളുണ്ടോ? എങ്കിൽ ഇവിടെ നിങ്ങളുടെ ഫീഡ്ബാക്ക് നൽകുക.
Feedback